Narayanan Nair: നാരായണൻ നായർ വധക്കേസ്; പ്രതികളായ 11 ആർഎസ്എസ് പ്രവർത്തകർക്ക്ജീവപര്യന്തം

ആനാവൂരിലെ(anavoor) നാരായണൻ നായർ(narayanan nair) വധക്കേസിൽ പ്രതികളായ ബിഎംഎസ്‌ നേതാവടക്കം 11 ആർഎസ്‌എസ്‌ പ്രവർത്തകർക്ക് ജീവപര്യന്തം. കീഴാറൂർ സ്വദേശികളായ ബിഎംഎസ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ്‌ (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്‌കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്‌ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്‌താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത്‌ വീട്ടിൽ ഗിരീഷ്‌ എന്ന അനിക്കുട്ടൻ (48) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌.

നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി. എസ്‌എഫ്‌ഐ നേതാവായിരുന്ന ശിവപ്രസാദിനെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിക്കുന്നതിനിടെ തടസ്സം നിന്നതിനാണ്‌ ശിവപ്രസാദിന്റെ അച്ഛനും കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗവുമായ നാരായണൻ നായരെ ആർഎസ്‌എസ്‌ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌. 2013 നവംബർ അഞ്ചിനു രാത്രി കുടുംബാംഗങ്ങളുടെ മുന്നിലായിരുന്നു അരുംകൊല. തിരുവനന്തപുരം നഗരസഭാ ജീവനക്കാരൻ കൂടിയായിരുന്നു നാരായണൻ നായർ.

ഒമ്പതു വർഷം നീണ്ട കേസിൽ 45 സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. വാഹനങ്ങളടക്കം 23 തൊണ്ടിമുതൽ ഹാജരാക്കി. നിലവിൽ വിവിധ ഇടങ്ങളിൽ ഡിവൈഎസ്‌പിമാരായ എസ്‌ അനിൽകുമാർ, ജെ ജോൺസൺ, വി ടി രാസിത്ത്‌, സിഐമാരായ ജെ മോഹൻദാസ്‌, അജിത് കുമാർ, എസ്‌ഐ ബാലചന്ദ്രൻ, എഎസ്‌ഐ കൃഷ്‌ണൻകുട്ടി എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News