Donald Trump:ട്രംപിന്റെ ഇളയ മകള്‍ ടിഫാനി വിവാഹിതയായി

യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ(Donald Trump) ഇളയ മകള്‍ ടിഫാനി വിവാഹിതയായി. ബിസിനസുകാരനായ മൈക്കിള്‍ ബൗലോസ് ആണ് വരന്‍. ഫ്‌ലോറിഡയില്‍ സ്ഥിതി ചെയ്യുന്ന ട്രംപിന്റെ ഉടമസ്ഥതയിലുള്ള പാം ബീച്ചിലെ മാര്‍ എ ലാഗോയിലായിരുന്നു വിവാഹ ചടങ്ങ്. യു.എസ് കോണ്‍ഗ്രസ് അംഗം അന്ന പൗലീന ലൂണ ദമ്പതികള്‍ക്ക് ട്വിറ്ററില്‍ ആശംസ നേര്‍ന്നു.

സഹോദരി ഇവാന്‍കയും ഭര്‍ത്താവ് ജാരദ് കുഷ്‌നറും കുട്ടികളും ട്രംപിന്റെ ഭാര്യ മെലാനിയയും മകന്‍ എറികും ചടങ്ങിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇവാന്‍ക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

വിവാഹത്തിനു മുമ്പ് വലിയ ആശങ്കയിലായിരുന്നു ടിഫാനി. നികോള്‍ ചുഴലിക്കാറ്റ് തന്റെ ജീവിതത്തിലെ സുപ്രധാന ആഘോഷം തകിടംമറിക്കുമോ എന്നായിരുന്നു ആധി. എന്നാല്‍ വിവാഹം മംഗളമായി നടന്നു. ട്രംപിന്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News