മദ്യലഹരിയില്‍ പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റി; പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി;വൈറല്‍ | Social Media

മദ്യലഹരിയില്‍ പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയ മധ്യവയസ്‌ക്കന്റെ ദൃശ്യങ്ങള്‍ വൈറല്‍. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വാ ഗ്രാമത്തില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് വൈറലായത്. മദ്യലഹരിയില്‍ നദിയില്‍ മീന്‍ പിടിക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കിട്ടിയത്. ഉടന്‍ തന്നെ ഇയാള്‍ പെരുമ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

കഴുത്തില്‍ ചുറ്റുന്നതോടെ പെരുമ്പാമ്പ് ഇയാളെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. പരിഹാര പഞ്ചായത്തിലെ കിടാസോടി ഖുര്‍ഡ് ഗ്രാമവാസിയായ ബിര്‍ജാലാല്‍ റാം ഭുയിയാന്‍ ആണ് പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയത്.

പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കിയതോടെ ശ്വാസം കിട്ടാതെ വിഷമിച്ച ബിര്‍ജാലാലിനെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ മകനെത്തി ചുറ്റിവരിഞ്ഞ പാമ്പിനെ കഴുത്തില്‍ നിന്ന് നീക്കം ചെയ്തു. തക്കസമയത്ത് ഇവര്‍ രക്ഷിക്കാനെത്തിയതിനാല്‍ ഇയാള്‍ക്ക് നേരിയ പരുക്കുകളോടെ രക്ഷപ്പെടാന്‍ സാധിച്ചു. മിഹിര്‍ ഷായാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here