നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം|Supreme Court

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി(Supreme Court). നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇടപടല്‍.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെയും, വ്യക്തിസ്വാതന്ത്ര്യത്തെയും, മത സ്വാതന്ത്ര്യത്തെയും ഒരുപോലെ ബാധിക്കുന്ന ഗുരുതര വിഷയമെന്നും കോടതി നിരീക്ഷിച്ചു.

ഈ മാസം 22ന് മുന്നേ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം ഫയല് ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. ഈ മാസം 28ന് ഹര്‍ജി വീണ്ടും പരിഗണിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News