Anti drug campaign:മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായി

മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്(Anti drug campaign) തുടക്കമായി. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വയ്ക്കരുതെന്നും അത് അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഘട്ട ക്യാമ്പയിന്‍ വിജയിപ്പിച്ച പോലെ ജനങ്ങള്‍ രണ്ടാം ഘട്ട ക്യാമ്പയിനിനെയും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനുവരി 26നാണ് രണ്ടാം ഘട്ടം സമാപിക്കുക.

മയക്കുമരുന്നിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ രണ്ടാം ഘട്ട ക്യാമ്പയിന് തുടക്കമായത്. സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ് സഭകളും ചേര്‍ന്നു. ലഹരി മുക്ത ക്യാമ്പസിനായുള്ള മാസ്റ്റര്‍ പ്ലാനിന്റെ തുടക്കം കൂടിയായി മാറി പരിപാടി. മയക്കുമരുന്ന് മുക്ത കേരളമാണ് നാം ലക്ഷ്യമിടുന്നത്. അപൂര്‍വ്വം ചില വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുകയല്ല. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുകയാണ്. രണ്ടാം ഘട്ടവും ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രചാരണത്തിനൊപ്പം എക്‌സൈസും പൊലീസും ശക്തമായ എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തുടരും. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗോള്‍ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. ഒന്നാം ഘട്ടത്തില്‍ ഒരു കോടിയോളം ആളുകളെ അണിനിരത്തിയ ശൃംഖല തീര്‍ത്തപ്പോള്‍, രണ്ടാം ഘട്ടത്തില്‍ രണ്ട് കോടി ഗോളടിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വിദ്യാലയങ്ങളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും, തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും, കുടുംബശ്രീ യൂണിറ്റുകളിലും, പൊതുസ്ഥലങ്ങളിലും ഗോള്‍ ചലഞ്ച് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News