Lal Jose:’കാലം അത്രമേല്‍ നിസംഗതയോടെ അവനെ നിശബ്ദം കൂട്ടികൊണ്ട് പോയികഴിഞ്ഞു’; പപ്പുവിന്റെ ഓര്‍മകളില്‍ ലാല്‍ ജോസ്

അന്തരിച്ചപ്രശസ്ത ഛായാഗ്രാഹകന്‍ പപ്പുവിന്റെ ഓര്‍മകളില്‍ സംവിധായകന്‍ ലാല്‍ ജോസ്

ഫേസ്ബുക്ക് പോസ്റ്റ്

വായനിറയെ മുറുക്കാനും മുഖം നിറയെ ചിരിയും. ക്യാമറാമാന്‍ രാജീവ് രവിയുടെ സംഘത്തിലെ നിശബ്ദനും നിസംഗനുമായ ആ ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത് 2004 ല്‍ രസികന്റെ സെറ്റില്‍ വച്ചാണ്. അന്നു മുതല്‍ പപ്പു സുഹൃത്താണ്. പിന്നീട് ക്‌ളാസ്‌മേറ്റ്‌സ് കാലത്തും ചങ്ങാത്തം തുടര്‍ന്നു. നാല്‍പ്പത്തിയൊന്നിന്റെ ചിത്രീകരണം തുടങ്ങുന്നതിന് ഒരു കൊല്ലം മുമ്പ് ഒരു മണ്ഡലകാലത്ത് നാലു ക്യാമറാമാന്‍മാരുമായി ഞാന്‍ ശബരിമലയ്ക്ക് പോയി. അവരിലൊരാള്‍ പപ്പു ആയിരുന്നു.

ആ നാല് ദിവസങ്ങളില്‍ ശബരിമലയില്‍ നിന്ന് പപ്പു പകര്‍ത്തിയ മനോഹരമായ നിരവധി ദൃശ്യങ്ങള്‍ സിനിമയില്‍ പല പ്രധാന സീനുകളിലും പിന്നീട് ഉപയോഗിച്ചു. പപ്പുവിനൊപ്പം പൂര്‍ണ്ണമായും ഒരു പടം എന്ന വിചാരം മാത്രം നിറവേറാതെ പോയി. അവന്റെ ഇന്‍ഡിപെന്റന്റ് സിനിമ ‘ഈട’ ഡിസ്ട്രിബ്യൂട്ട് ചെയ്തത് എല്‍.ജെയാണ്, അങ്ങനെ കരുതി സമാധാനിക്കുന്നു. ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്. എന്ത്‌ചെയ്യാം കാലം അത്രമേല്‍ നിസംഗതയോടെ അവനെ നിശബ്ദം കൂട്ടികൊണ്ട് പോയികഴിഞ്ഞു. ആ ചിരിയും, പ്രകാശം പരത്തുന്ന ആ മുഖവും ഓര്‍ക്കുന്നു. യാത്രമൊഴി നേരുന്നു – അല്ലാതെന്താകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News