K Sudhakaran: നെഹ്‌റുവിനെയും വെറുതെ വിടാതെ സുധാകരന്‍

ആര്‍എസ്എസിന്റെ കണ്ണൂര്‍ തോട്ടടയിലെ ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിരുന്നുവെന്ന് കെ സുധാകരന്‍ കുറച്ചു ദിവസം മുന്ന് നെഞ്ചു വിരിച്ചു പറഞ്ഞരിന്നു. അമിട്ടിന് തീപിടിച്ചതു പോലെ സുധാകരന് നേരെ തലങ്ങും വിലങ്ങും വിവാദങ്ങല്‍ ഉയര്‍ന്നു വന്നതിന്റെ ക്ഷീണം അങ്ങു മാറീല. അപ്പോളേക്കും എത്തി സുധാകരന്റെ അടുത്ത വിവാദ പ്രസംഗം. കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആര്‍എസ്എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചിലില്‍ പ്രതിഷേധങ്ങള്‍ വന്നപ്പോള്‍ ഇതില്‍ നിന്നും തടിതപ്പാന്‍ ഇപ്പോള്‍ നെഹ്‌റുവിനെയാണ് കൂട്ടു പിടിച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ നെഹ്‌റുവിന് സമാധാനം കൊടുക്കാതെയാണ് പുതിയ വിവാദവുമായി സുധാകരന്‍ എത്തിയിരിക്കുന്നത്. താന്‍ മാത്രമല്ല, നെഹ്റുവും ആര്‍എസ്എസുമായി സന്ധിചെയ്തുവെന്ന് സ്ഥാപിക്കുകയാണ് സുധാകരന്റെ അടുത്ത ലക്ഷ്യം

വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്‌റു സന്‍മനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ നെഹ്‌റു മന്ത്രിസഭയില്‍ മന്ത്രിയാക്കിയത് അങ്ങനെയാണ്. കോണ്‍ഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കി.

അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നല്‍കിയതും ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്‌റുവിന്റെ ജന്‍മദിനത്തോടൊനുബന്ധിച്ച് കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സുധാകരന്‍ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് സാധിക്കില്ലെന്ന് എംകെ മുനീര്‍ പറഞ്ഞു. ആര്‍എസ്എസ് അനുകൂല ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്ന് രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിട്ടുണ്ടെന്നുള്ള മുന്നറിയിപ്പും സുധാകരന് മുനീര്‍ കൊടുത്തിട്ടുണ്ട്

കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇങ്ങനൊക്കെ തന്നെയാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുകയാണ്. ഗുജറാത്തില്‍ ബിജെപി പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇരുപതോളം പേര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്.

ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ ഞാന്‍ ചേരും’ എന്ന് പണ്ട് സുധാകരന്‍ പറഞ്ഞ വാക്കുകള്‍ ആരും മറന്നിട്ടില്ല. അധികം താമസിക്കാതെ അതും നമ്മള്‍ കാണേണ്ടി വരുമോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here