Dulquer Salman: പപ്പുവിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ ഓട്ടാമ്പിള്ളില്‍ സുധീഷി (പപ്പു)ന് ആദരാഞ്ജലികള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയുടെ ക്യാമറമാന്‍ പപ്പുവായിരുന്നു.

പപ്പു ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 44 വയസായിരുന്നു. സെക്കന്‍ഡ് ഷോ, കൂതറ, അയാള്‍ ശശി, അപ്പന്‍, ഈട, റോസ് ഗിറ്റാറിനാല്‍, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് സുധീഷ് ഛായാഗ്രഹണം നിര്‍വഹിച്ചു

മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവര്‍ത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.സംസ്‌കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here