MV Govindan: നെഹ്റുവിനെ ചാരി കോൺഗ്രസിനെ ആർഎസ്എസിൻ്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

നെഹ്റുവിനെ ചാരി കെ സുധാകരൻ(k sudhakaran) കോൺഗ്രസിനെ ആർഎസ്എസിൻ്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan master). ഇക്കാര്യത്തിൽ മുസ്ലിം ലീഗ് അഭിപ്രായം പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഗൗരവതരമായ പ്രശ്നമാണ്.

കോൺഗ്രസി(congress)ൻ്റെ അഖിലേന്ത്യ നേതൃത്വം ഇതിന് മറുപടി പറയണം. സുധാകരൻ കോൺഗ്രസിനെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരി കലാപസമയത്ത് പള്ളി ആക്രമിക്കാൻ ആർ.എസ്.എസിന് സുധാകരൻ സഹായം കൊടുത്തുവെന്നും എംവിഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ പി സി സി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here