J Chinchu Rani: പാൽ വില വർധിപ്പിക്കും; മിൽമയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്നും എത്ര രൂപ കൂട്ടണമെന്നതിലുള്ള തീരുമാനം മിൽമയുമായി കൂടിയാലോചിച്ച ശേഷം ഉണ്ടാകുമെന്നും മന്ത്രി ജെ ചിഞ്ചുറാണി(J Chinchu Rani). പാൽ വില വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വില കൂട്ടുന്നത് സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടാനാണ് മില്‍മ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ മാസം 21നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നും മില്‍മയുടെ ശുപാര്‍ശയില്‍ പറയുന്നു.

ശുപാര്‍ശ നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും. പാല്‍ വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മ(milma)യുടെ ശുപാര്‍ശ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here