ADVERTISEMENT
പൊലീസിനുള്ളിൽ ചുരുക്കം ചില കള്ളനാണയങ്ങൾ ഉണ്ടെന്നും അവർ നടത്തുന്ന തെറ്റായ പ്രവർത്തനങ്ങൾക്ക് ചീത്ത കേൾക്കേണ്ടി വരുന്നത് മുഴുവൻ പേരും ആണെന്നും സ്പീക്കർ എ എൻ ഷംസീർ(A N Shamseer).
ജോലി സമ്മർദം കൊണ്ട് ജനങ്ങളുടെ മേൽ കുതിര കയറിയാൽ മുഴുവൻ സേനയും അതിൻ്റെ പഴി കേൾക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് തന്നെ മാതൃക ആയ സേനയാണ് പൊലീസ്.
അധികാരം കൊണ്ട് ആർക്ക് മേലെയും കുതിര കയറാൻ പാടില്ല. കൂട്ടത്തിൽ ഉളളവർ തെറ്റ് ചെയ്താൽ പൊലീസ്(police) സംരക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സേവകർ ആയി പൊലീസ് മാറണം. ഉയർന്ന അക്കാദമിക് വിദ്യാഭ്യാസം ഉള്ളവരാണ് സേനയിൽ അധികവും. അവർക്ക് വിനയത്തോടെ പെരുമാറാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.