National Sports Awards: ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; എച്ച് എസ് പ്രണോയിക്കും എൽദോസ് പോളിനും അർജുന

ദേശീയ കായിക പുരസ്‌കാരങ്ങൾ(National Sports Awards) പ്രഖ്യാപിച്ചു. മലയാളികളായ ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിക്കും ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിനും അർജുന അവാർഡ്. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്ദയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന.

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണമുൾപ്പടെ നാല് മെഡലുകളുമായി അചന്ദ ശരത് കമാൽ ചരിത്ര നേട്ടം കുറിച്ചതോടെയാണ് ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് അർഹനായത്. കായിക രംഗത്തെ സ്ഥിരതയാർന്ന പ്രകടനത്തിനാണ് മലയാളി താരങ്ങളായ എൽദോസ് പോളിനും എച്ച്.എസ് പ്രണോയിക്കും അർജ്ജുന ബഹുമതി ലഭിച്ചത്.

തോമസ് കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു മലയാളിയായ പ്രണോയ്. ഈ ടൂർണമെൻ്റിലെ മിന്നും പ്രകടനത്തിനുള്ള അംഗീകാരമാണ് അർജുന പുരസ്കാരം. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണ പ്രകടനമാണ് എൽദോസ് പോളിന് അർജുന നേടിക്കൊടുത്തത്. ഇവർക്കൊപ്പം അവിനാശ് സാബ്ലെ, ലക്ഷ്യ സെൻ, നിഖാത് സറീൻ എന്നിവർക്കും അടക്കം 25 പേർക്ക് അർജ്ജുന ബഹുമതി ലഭിച്ചു.

അത്‌ലറ്റിക് താരങ്ങളായ സീമ പൂനിയ, അവിനാശ് മുകുന്ദ് സാബ്ലെ, ബോക്‌സിംഗ് താരം അമിത്, നിഖാത് സറീൻ, ചെസ്സ് താരങ്ങളായ ഭക്തി പ്രദീപ് കുൽക്കർണി, ആർ.പ്രജ്ഞാനനന്ദ, ഉൾപ്പെടെയുള്ളവർക്കാണ് അർജുന അവാർഡ്. ആജീവനാന്ത കായിക സംഭാവനയ്‌ക്കായി പരിശീലകരായ ദിനേശ് ജവഹർ ലാഡ്(ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ്( ഫുട്‌ബോൾ), രാജ് സിംഗ്( ഗുസ്തി) എന്നിവർക്കും ദ്രോണാചാര്യ ലഭിക്കും. ഈ മാസം 30ന് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം വിതരണം ചെയ്യും.

Veena George: കുഞ്ഞുങ്ങൾക്ക് അവകാശങ്ങളുണ്ട്; അവ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്

കുഞ്ഞുങ്ങൾക്ക് അവകാശങ്ങളുണ്ടെന്നും ആ അവകാശങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോർജ്(Veena George). അതിന് പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്തണം. വീടിനുള്ളിലും, ക്ലാസിലും കുട്ടികൾക്ക് ആശയവിനിമയത്തിന് അവസരം ഉണ്ടാകണം. കുട്ടികൾക്ക് പറയാനുള്ളത് സർക്കാർ കേൾക്കുമെന്നും അതിനായി മാസത്തിൽ രണ്ട് തവണ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഉജ്ജ്വല ബാല്യ പുരസ്കാര വിതരണവേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ എന്ത് അനുഭവവും കുട്ടികൾ രക്ഷിതാക്കളോടും, അധ്യാപകരോടും പറയണം. ഓരോ കുഞ്ഞും സ്നേഹവും, കരുതലും, സംരക്ഷണവും അർഹിക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് പൊതുസമൂഹം കൂടിയാണെന്നും മന്ത്രി ഓർമപ്പെടുത്തി. ഉജ്വല ബാല്യ പുരസ്‌കാരത്തിന് അർഹരായ കുട്ടികളെ മന്ത്രി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here