DYFI: തന്റെ ആർ.എസ്.എസ് ബന്ധം ന്യായീകരിക്കാൻ കെ സുധാകരൻ നെഹ്‌റുവിനെ കൂട്ട് പിടിക്കുന്നു: ഡിവൈഎഫ്ഐ

തന്റെ ആർ.എസ്.എസ്(RSS) ബന്ധം ന്യായീകരിക്കാൻ കെ സുധാകരൻ( k sudhakaran) നെഹ്‌റുവിനെ കൂട്ട് പിടിക്കുന്നുവെന്ന് ഡിവൈഎഫ്ഐ(dyfi). ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്ന ചരിത്രം അഭിമാനത്തോടെ പറഞ്ഞ, എനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്ന സുധാകരൻ, തന്റെ ആർ.എസ്. എസ് ബന്ധത്തിന് ന്യായം ചമക്കാനും പൊതു സ്വീകാര്യതയുണ്ടാക്കി കൊടുക്കാനും നെഹ്‌റുവിനെ പോലെയൊരാളെ ഉപയോഗിക്കുമ്പോഴും കോൺഗ്രസ് നേതൃത്വം നിശബ്ദമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറയുന്നു.

കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് വഴിയും നെഹ്‌റുവിനെ പോലും അപമാനിച്ച വ്യക്തി കോൺഗ്രസിന്റെ പാർലിമെന്റ് അംഗമായി തുടരുന്നതിലും എന്ത് സന്ദേശമാണ് കോൺഗ്രസ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മ ദിനത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതു പരിപാടിയിൽ വച്ചാണ് സുധാകരൻ നെഹ്‌റു ആർ.എസ്.എസുകാരനായിരുന്ന ശ്യാമ പ്രസാദ് മുഖർജിയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയ ജനാധിപത്യ വാദി ആണെന്ന് പ്രസംഗിച്ചത്. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്ന ചരിത്രം അഭിമാനത്തോടെ പറഞ്ഞ, എനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്ന സുധാകരൻ, തന്റെ ആർ.എസ്. എസ് ബന്ധത്തിന് ന്യായം ചമക്കാനും പൊതു സ്വീകാര്യതയുണ്ടാക്കി കൊടുക്കാനും നെഹ്‌റുവിനെ പോലെയൊരാളെ ഉപയോഗിക്കുമ്പോഴും കോൺഗ്രസ് നേതൃത്വം നിശബ്ദമാണ്.

നെഹ്‌റു പ്രധാന മന്ത്രി ആകുന്നതിനു മുൻപും ശേഷവും കോൺഗ്രസ് എല്ലാ കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ പുൽകിയും സമരസപ്പെട്ടുമാണ് മുന്നോട്ട് പോയത്. നെഹ്‌റുവിന്റെ കാലത്തടക്കം നിശ്ചയമായും അതിൽ വിമർശന വിധേയമായ സംഭവങ്ങളുണ്ട്. എന്നാൽ കെ. സുധാകാരന്റെ ഇപ്പോഴുള്ള ഉദ്ദേശം തന്റെ സംഘ പരിവാർ ബന്ധത്തിന് പൊതു സ്വീകാര്യത നേടുകയും ജനാധിപത്യവാദികൾ ആർ.എസ്.എസിനെ കൂടി ഉൾകൊള്ളണമെന്നുള്ള സന്ദേശം നൽകുക കൂടിയാണ്.

ഉയർന്ന മതേതര രാഷ്ട്രീയ മൂല്യം വച്ച് പുലർത്തിയിരുന്ന ജവഹർലാൽ നെഹ്‌റുവിന് തന്നെ അപമാനകരമാകുന്ന ഒരു പ്രസ്താവനയാണ് കെ
സുധാകരൻ അദ്ദേഹത്തിന്റെ ജന്മ ദിനത്തിൽ തന്നെ നടത്തിയത്. സോണിയ ഗാന്ധി രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്.

കെ.സുധാകരനെയും കെ.സുരേന്ദ്രനേയും പരസ്പരം മാറി പോകുന്ന തരത്തിൽ സ്ഥിരമായി ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് പൊതു സമ്മതി നേടി കൊടുക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് വഴിയും നെഹ്‌റുവിനെ പോലും അപമാനിച്ച വ്യക്തി കോൺഗ്രസിന്റെ പാർലിമെന്റ് അംഗമായി തുടരുന്നതിലും എന്ത് സന്ദേശമാണ് കോൺഗ്രസ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് വ്യക്തമാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here