KN Balagopal: ജിഎസ്ടി കുടിശ്ശിക നിന്നത് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നു: മന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ കുടിശ്ശിക സൃഷ്ടിക്കുന്നത് വികസന പദ്ധതികൾക്ക് ബുദ്ധിമുട്ടാക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ(kn balagopal). സംസ്ഥാനം നേരിടുന്ന വിവിധ സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയതിനു ശേഷം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കടമെടുപ്പ് പരിധി 3%ൽ നിന്ന് 4% ആക്കി ഉയർത്തണം എന്ന ആവശ്യവും ധനമന്ത്രി ചർച്ചയിൽ ഉന്നയിച്ചു.കടമെടുപ്പു പരിധിയിൽ പെൻഷൻ കമ്പനിയുടെയും കിഫ്ബിയുടെയും കടം സർക്കാർ കടമാക്കി കൂട്ടരുത് എന്ന ആവശ്യം കൂടിക്കാഴ്ചയിൽ മുന്നോട്ട് വച്ചു. ഇക്കാരണം കൊണ്ട് 15000 കോടി രൂപയുടെ കുറവാണ് കടമെടുപ്പ് പരിധിയിൽ ഉണ്ടായത്.കടമെടുപ്പ് പരിധി 3%ൽ നിന്ന് 4% ആക്കി ഉയർത്തണമെന്നും ഇത് സംസ്ഥാന ധന മന്ത്രിമാരുടെ യോഗത്തിലും ഉന്നയിക്കുമെന്നും ധനമന്ത്രി ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ജിഎസ്ടി നഷ്ടപരിഹാര തുകയയ 1500 കോടി നൽകണം എന്നതും ചർച്ചയിൽ ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം എന്ന് ആവശ്യപ്പെടുകയും ജിഎസ്ടി സംബന്ധിച്ചുള്ള വിഷയങ്ങളിൽ മറ്റും സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി ചർച്ച തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News