‘പ്രഥമ ശൂരനാട് രക്തസാക്ഷി സ്മരണാപുരസ്‌കാരം 2021 ‘ വിനോദ് വൈശാഖിക്ക് സമ്മാനിച്ചു

‘പ്രഥമ ശൂരനാട് രക്തസാക്ഷി സ്മരണാപുരസ്‌കാരം 2021 ‘കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, കവിയും മലയാളം മിഷന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖിക്ക് സമ്മാനിച്ചു. പുരോഗമനകലാസാഹിത്യ സംഘം ശൂരനാട് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശൂരനാട് രക്തസാക്ഷി സ്മരണാപുരസ്‌കാരത്തോടനുബന്ധിച്ച്ശില്പശാലയും കവിയരങ്ങും ഗസലും ചക്കുവള്ളി ദീവാനിയ ഹാളില്‍ വച്ച് നടന്നു.

വിവിധ രംഗങ്ങളില്‍ കഴിവ് തെളിച്ചവരെ ആദരിച്ചു. CPI (M) സംസ്ഥാന കമ്മിറ്റി അംഗം സ. സൂസന്‍കോടി, മുന്‍ പി എസ് സി ചെയര്‍മാന്‍ സ. എം ഗംഗാധരക്കുറുപ്പ്, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഡോ. കെ ബി ശെല്‍വമണി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജന്‍ ഡോ. രാജ് എസ് ചന്ദ്രന്‍ , പുക സ കൊല്ലം ജില്ലാ സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണന്‍ , പുകസ കൊല്ലം ജില്ലാ പ്രസിഡന്റ് ബീനാ സജീവ്, പുകസ ജില്ലാ കമ്മിറ്റി അംഗം ഡോ. വൈ ജോയ്, പുകസ ജില്ലാ കമ്മിറ്റി അംഗവും പരസ്യ ചിത്ര സംവിധായകനുമായ നിതിന്‍ എസ് ദേവ്, ഏര്യാകമ്മിറ്റി അംഗങ്ങളായ ഡോ.എന്‍ സി അനില്‍കുമാര്‍, ഡോ. ജയ്‌സണ്‍തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുകസ ശൂരനാട് ഏര്യാ പ്രസിഡന്റ് തോപ്പില്‍ ലത്തീഫ് അധ്യക്ഷനായിരുന്നു. പുകസ ശൂരനാട് ഏര്യാ സെക്രട്ടറി അഡ്വ ശിവന്‍ പി കാട്ടൂര്‍ സ്വാഗതവും സംഘാടക സമിതിക്കുവേണ്ടി വിവിധ പരിപാടിക്കു വേണ്ടി ഹാരിസ് പോരുവഴി , ബദര്‍ ശൂരനാട് എന്നിവര്‍ നന്ദി പറഞ്ഞു. ഏര്യാകമ്മിറ്റി അംഗം റജി ആര്‍ കൃഷ്ണ ഗസല്‍ അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News