ഗവര്‍ണര്‍ നടത്തി വരുന്നത് പദവി മറന്നുള്ള പദപ്രയോഗങ്ങള്‍| Arif Mohammad Khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan) സൃഷ്ടിക്കുന്നത് പദവി മറന്നുള്ള പദപ്രയോഗങ്ങളാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിവച്ച വിവാദങ്ങള്‍ ഒരുഘട്ടം കടന്ന് വൈസ് ചാന്‍സലര്‍മാരെയും മന്ത്രിമാരെയും പിന്നീട് മുഖ്യമന്ത്രിക്കെതിരെയുമുള്ള പരിധിവിട്ട പദപ്രയോഗങ്ങളിലേക്ക് വഴിമാറുകയായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെയായിരുന്നു ഗവര്‍ണറുടെ ആദ്യ ആക്രമണം.2019 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളെ കൊലപാതക ശ്രമമെന്ന് വ്യാഖ്യാനിച്ച് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെയും ഗവര്‍ണര്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു.സര്‍വ്വകലാശാലകളെയും വൈസ് ചാന്‍സലര്‍മാരെയും കടന്നാക്രമിക്കുമ്പോഴും കേരളത്തിലെ സര്‍വ്വകലാശാലകള്‍ രാജ്യത്തെ തന്നെ ഉന്നത നിലവാര സൂചികകള്‍ താണ്ടുന്നുണ്ടായിരുന്നു. താന്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ ഉത്തരവാദിത്തവും പ്രാധാന്യവും മറന്ന് പിന്നീട് തൊടുത്തുവിട്ട ആരോപണങ്ങള്‍ രാഷ്ട്രീയ കേരളത്തിന് അപഹാസ്യമായി തോന്നിയിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടന്നാക്രമിച്ച ഗവര്‍ണര്‍ വ്യക്തിയധിക്ഷേപത്തിലേക്കും കെട്ടുകഥകളിലേക്കും വഴിമാറി.

കള്ളക്കടത്തുകാരുടെ കെട്ടുകഥകളെ ഏറ്റുപിടിക്കാനും ഇവ അഭിമാനപൂര്‍വ്വം പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുവാനും ഗവര്‍ണര്‍ മടികാണിച്ചില്ല.ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ ഗവര്‍ണറുടെ പ്രീതിയുടെ പേരില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടാനായിരുന്നു പിന്നീട് ഗവര്‍ണറുടെ ശ്രമം.

സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തെ തടസ്സപ്പെടുത്താനും ഭരണപ്രതിസന്ധി സൃഷ്ടിക്കാനുമുള്ള ആര്‍ എസ് എസ്- ബിജെപി നീക്കങ്ങളുടെ ചട്ടുകമായി മാറുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, കഴിഞ്ഞ ഒന്നരമസക്കാലത്തെ ഗവര്‍ണറുടെ പ്രസ്താവനകളും പദപ്രയോഗങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പദവി മറന്നുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇടതുപക്ഷവും കേരളത്തിലെ ജനതയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News