K Sudhakaran:സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍;ഹൈക്കമാന്‍ഡിന് അതൃപ്തി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ(K Sudhakaran) ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നിരന്തരമായി നടത്തിവരുന്ന പ്രസ്താവനകളിലാണ് അതൃപ്തി. പ്രസ്താവനകള്‍ എതിരാളികള്‍ ആയുധമാക്കും എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

വിഷയത്തില്‍ ഘടകകക്ഷി നേതാക്കളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി കെ സുധാകരന് നല്‍കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് പുനരാലോചന നടത്തിയേക്കും എന്നാണ് സൂചന.

നെഹ്‌റുവിനെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയ വിവാദത്തില്‍ തലയൂരാന്‍ കെ സുധാകരന്‍

ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തിയ വിവാദത്തില്‍ തലയൂരാന്‍ കെ സുധാകരന്‍. ഉണ്ടായത് വാക്കുപിഴയെന്നാണ് സുധാകരന്റെ അവകാശവാദം. വൈകി തോന്നിയ തിരിച്ചറിവ് ഘടകക്ഷികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നെന്നാണ് ആക്ഷേപം.

ആര്‍എസ്എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചില്‍ വിവാദമായ സാഹചര്യത്തിലായിരുന്നു നെഹ്റുവിനെ ചാരിയുള്ള കെ സുധാകരന്റെ ന്യായവാദം. താന്‍ മാത്രമല്ല, നെഹ്റുവും ആര്‍എസ്എസുമായി സന്ധിചെയ്തുവെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പ്രസ്താവന സമൂഹത്തില്‍ ചര്‍ച്ചയായി പ്രതിഷേധമുയര്‍ന്നതോടെ, വലതു മുന്നണിക്കുള്ളിലും കെപിസിസി അധ്യക്ഷനെതിരെ അതൃപ്തി ഉയര്‍ന്നു. ലീഗിന്റെയടക്കം ഘടകകക്ഷികളുടെ എതിര്‍പ്പ് ശക്തമായതോടെയാണ്, വാക്ക് പിഴയാണെന്ന ന്യായീകരണവുമായി കെ സുധാകരന്‍ പ്രസ്താവനയിറക്കിയത്.

കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തന്നെയും സ്നേഹിക്കുന്നവര്‍ക്കുണ്ടാക്കിയ വേദനയില്‍ അതിയായ ദുഃഖമുണ്ടെന്നും സുധാകരന്‍ പറയുന്നു. സംഘപരിവാര്‍ ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവര്‍ത്തന ശൈലിയാണ് തന്റേതെന്നും പ്രസ്താവനയിലുണ്ട്. എന്നാല്‍ തനിക്ക് തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്നും, ആര്‍എസ്എസ് ശാഖകള്‍ക്ക് താന്‍ ആളെ വിട്ട് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നുമുള്ള തുറന്നു പറച്ചില്‍, സുധാകരനെ നോക്കി ചോദ്യചിഹ്നമായി നില്‍ക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel