Narayanan Nair:നാരായണന്‍ നായര്‍ വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിന് ഭീഷണി

ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍9Narayanan Nair Case) 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിന് ഭീഷണി. മാവേലിക്കര ചെന്നിത്തലയിലെ വീട്ടില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്.

ജഡ്ജിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടെത്തിയ സംഘമാണ് ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Narayanan Nair:നാരായണന്‍ നായര്‍ കൊലക്കേസ് പ്രതികളെ കൊണ്ടുവന്ന വാഹനം തടഞ്ഞ് ബിജെപി

(Narayanan Nair)നാരായണന്‍ നായര്‍ കൊലക്കേസ് പ്രതികളെ കൊണ്ടുവന്ന വാഹനം തടഞ്ഞ് ബിജെപി(BJP).

ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം തടഞ്ഞത്.

രാത്രി 11.30ഓടെയായിരുന്നു സംഭവം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന് നേരെ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News