മുന്‍ KPCC ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു; സിപിഐ എമ്മിനൊപ്പം ചേരും

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ശ്രീധരന്‍ പാര്‍ട്ടി വിടുന്നത്. രാഷ്ട്രീയമായ കാരണങ്ങളും കെ സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ കോണ്‍ഗ്രസിന് ചേരാത്ത നിലപാടുകളില്‍ പ്രതിഷേധിച്ചുമാണ് പുതിയ തീരുമാനം.

17 ന് കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിടപറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തും. സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമെന്നും സി കെ ശ്രീധരന്‍ പറഞ്ഞു.

രാഷ്ട്രീയമാറ്റത്തിന് കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്. വിശദമായ വിവരങ്ങള്‍ കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പറയും.

സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങളും ഒരു കാരണമാണ്. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകള്‍ ശരിയല്ല. രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിന്റെയും താല്‍പര്യം പരിഗണിച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ എത്രത്തോളം ശരിയല്ല എന്ന് മനസ്സിലാകും. അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ല – ശ്രീധരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News