Sudhakaran:സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പം: കെ സുരേന്ദ്രന്‍| K Surendran

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ(K Sudhakaran) മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍(K Surendran). കെ സുധാകരന്റെ അഭിപ്രായം മറ്റു നേതാക്കള്‍ക്ക് ഉണ്ട്.

കെപിസിസി പ്രസിഡന്റിനെ ക്ഷണിക്കുന്നില്ല. പക്ഷേ അവര്‍ അരക്ഷിതര്‍ ആണ്. കെ. സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ഓഫറുകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ സ്ഥിതി മറിച്ചായേനെ- കെ സുരേന്ദ്രന്‍ പറഞ്ഞു.

ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നത്. ലീഗ് ആണോ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News