Highcourt: രാജ്ഭവൻ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി; കെ സുരേന്ദ്രന് വിമർശനം

രാജ്ഭവൻ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി(highcourt). മാർച്ചിനെതിരെ ഹർജി നൽകിയ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് തടയണം എന്നായിരുന്നു സുരേന്ദ്രൻ്റെ ഹർജി. സമരത്തിൽ സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കോടതിയിലെത്തിയത്.

എന്നാൽ ഹർജിയിലെ ആരോപണം അവാസ്തവമാണെന്ന്  സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിൽ  പങ്കെടുക്കണമെന്ന് ഉത്തരവില്ലെന്നും  സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ ആര് ഉത്തരവ് ഇറക്കിയെന്നും  ഉത്തരവ് എവിടെയെന്നും  കോടതി ഹർജിക്കാരനായ കെസുരേന്ദ്ര നോട് ചോദിച്ചു.

എന്നാൽ വിശദീകരണം നൽകാൻ സുരേന്ദ്രന് കഴിഞ്ഞില്ല. തുടർന്നാണ് ഹർജിക്കാരനായ ബി ജെ പി അധ്യക്ഷനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വിമർശിച്ചത്. തുടർന്ന് മാര്‍ച്ച് നടത്തുന്നതില്‍ വിരോധമില്ലെന്ന്  കെ.സുരേന്ദ്രൻ കോടതിയില്‍ വ്യക്തമാക്കി.ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്നും  ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും സർക്കാർ വാദിച്ചു. ഹര്‍ജിക്ക് അടിസ്ഥാനമില്ല. ഒരു തെളിവുമില്ലാതെ കോടതിയിലെത്തിയിരിക്കുകയാണ്.

എത്ര ജീവനക്കാരുണ്ടെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. അഞ്ചുലക്ഷം പേരുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നൽകി. അഞ്ചുലക്ഷം പേരുടെ പിന്നാലെ നടക്കാന്‍ സര്‍ക്കാരിനാകുമോയെന്നും  സുരേന്ദ്ര നോട് കോടതി ചോദിച്ചു. എന്നാൽ സുരേന്ദ്രൻ നല്‍കിയ നിവേദനം പരിഗണിക്കാന്‍ കോടതി ചീഫ് സെക്രട്ടറിക്ക്നിര്‍ദേശം നൽകി. തുടർന്ന്  ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി ഹർജി കോടതി തള്ളി.

അതേസമയം ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവന്‍ മാര്‍ച്ച്(Raj Bhavan March) സംഘടിപ്പിക്കുന്നത്. രാജ്ഭവനുകൾ ബിജെപിയുടെ രാഷ്ട്രീയ ഏജൻസികളായി മാറിയെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News