Delhi: വായുമലിനീകരണ തോത് കുറയുന്നു; ആശ്വാസത്തിൽ ദില്ലി

ദില്ലി(delhi)യിലെ വായുമലിനീകരണ(air pollution) തോത് കുറയുന്നു. ഇന്ന് രാജ്യതലസ്ഥാനത്ത് വായുഗുണനിലവാര സൂചിക 221 രേഖപ്പെടുത്തി. ഇന്നലെ 309 ആയിരുന്നു വായുഗുണനിലവാര സൂചിക. മലിനീകരണം രൂക്ഷമായതിനെ തുടർന്ന് രാജ്യ തലസ്ഥാന മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി നീക്കി.

ഭാരത് സ്റ്റേജ് നാല് ഡീസൽ വാഹനങ്ങൾക്കും ഭാരത് സ്റ്റേജ് മൂന്ന് പെട്രോൾ വാഹനങ്ങൾക്കുമുണ്ടായിരുന്ന വിലക്കാണ് ഇന്നലെ നീക്കിയത്. കെട്ടിട നിർമാണ-പൊളിക്കൽ വിലക്കുകളും രണ്ടാഴ്ചയ്ക്കുശേഷം നീക്കി.

Delhi:യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വെച്ചു;ദില്ലിയില്‍ നടുക്കുന്ന കൊലപാതകം

പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയില്‍. ദില്ലിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രദ്ധയ്‌ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീന്‍ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും തുടര്‍ന്നുള്ള 18 ദിവസങ്ങളില്‍ അതിരാവിലെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങള്‍ ദില്ലി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇരുവരും മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തി താമസമാക്കുകയും ചെയ്യുകയുമായിരുന്നു.നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് മകളെ അന്വേഷിച്ച് ദില്ലിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്‌ലാറ്റിലെത്തിയപ്പോള്‍ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മെഹ്‌റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നല്‍കി.

ശ്രദ്ധയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ച അഫ്താബിനെ പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് അഫ്താബ് പൊലീസിനോടു സമ്മതിച്ചു. അഫ്താബിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തെരച്ചില്‍ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here