ADVERTISEMENT
വിമർശനങ്ങൾക്കിടെ ദേശീയ പുരസ്ക്കാര നേട്ടത്തിനർഹമായിരിക്കുകയാണ് കെ എസ്ആർടിസി(ksrtc). തലസ്ഥാനത്തെ സിറ്റി സർക്കുലർ സർവീസിനും സംസ്ഥാനത്തെ ഗ്രാമവണ്ടി പദ്ധതിക്കുമാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നാല് അംഗീകാരങ്ങൾ ലഭിച്ചത്.
ഗ്രാമവണ്ടിയിൽ മികച്ച പൊതുജന പങ്കാളിത്തത്തിനുള്ള പുരസ്കാരം, നഗര ഗതാഗത കോൺഫറൻസിൽ മികവിനുള്ള പുരസ്കാരം, മികച്ച ആസൂത്രണത്തോടെയുള്ള നഗരങ്ങളിലെ പൊതുഗതാഗതം, പൊതുഗതാഗത സംവിധാനത്തിനുള്ള പ്രത്യേക പുരസ്കാരം എന്നിവയാണ് കെ എസ്ആർടി സിക്ക് ലഭിച്ചത്. ജീവനക്കാരുടെ ആത്മാർഥമായ സേവനമാണ് പുരസ്കാരത്തിനു പിന്നിലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.
പുരസ്ക്കാരങ്ങൾ തിരുവനന്തപുരം കെ എസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കെ എസ്ആർടിസി എംഡി ബിജു പ്രഭാകറിന് കൈമാറി. ചടങ്ങിൽ മികച്ച സേവനം നടത്തിയ ജീവനക്കാരെ ആദരിച്ചു. മന്ത്രിമാരായ ജി ആർ അനിൽ, ആൻ്റണി രാജു(antony raju), കെ എസ്ആർടിസി എംഡി ബിജു പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.