K Sudhakaran: സുധാകരനെതിരെ വിമർശനം കടുപ്പിക്കാൻ ലീഗ്

കെ സുധാകരൻ്റെ(K Sudhakaran) ആർഎസ്എസ്(rss) അനുകൂല പ്രസ്താവനകൾക്കെതിരെ രൂക്ഷപ്രതികരണവുമായി ലീഗ് നേതാക്കൾ. കെ സുധാകരൻ തെറ്റായ പ്രസ്താവനകൾ നടത്തി യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സുധാകരന്റെ വിവാദ പ്രസ്താവന സംബന്ധിച്ച അതൃപ്തി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചുവെന്ന് എം.കെ മുനീറും പറഞ്ഞു.

തുടർച്ചയായി ആർഎസ്എസ് അനുകൂല പ്രസ്താവനകൾ നടത്തുന്ന കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെതിരെ ശക്തമായി പ്രതികരിക്കാനാണ് ലീഗ് തീരുമാനം. ഈ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി ലീഗ് നേതൃയോഗം ബുധനാഴ്ച പാണക്കാട് ചേരും.കെ. സുധാകരൻ്റെ പ്രസ്താവനകൾ അനവസരത്തിലാണന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഔചിത്യമില്ലാത്ത പ്രതികരണങ്ങളാണ് സുധാകരൻ നടത്തുന്നത്.

ആദ്യം അബദ്ധമാണന്ന് കരുതി,എന്നാൽ വീണ്ടും തെറ്റായ പ്രസ്താവനകൾ ആവർത്തിക്കുകയാണ്. മുന്നണിക്ക് ചേരാത്ത പ്രസ്താവനകൾ പൊതുവേദിയിൽ പറയാൻ പാടില്ലായിരുന്നു.യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് ലീഗിന് നിർബന്ധമുണ്ടെന്നും സലാം പറഞ്ഞു.

സുധാകരൻ്റെ വിവാദ പ്രസ്താവന സംബന്ധിച്ച അതൃപ്തി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി എംകെ മുനീർ എംഎൽഎ പറഞ്ഞു.ആലോചിച്ച് മറുപടി പറയാമെന്നു നേതാക്കൾ അറിയിച്ചതായും മുനീർ വ്യക്തമാക്കി. നാളെ ചേരുന്ന ലീഗ് നേതൃയോഗത്തിൽ സുധാകരനെതിരെ വിമർശനം കടുപ്പിക്കാനാണ് ലീഗ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News