Rajbhavan March: ലക്ഷങ്ങൾ അണിചേർന്നു; ജനകീയ പ്രതിരോധം തീർത്ത് കേരളം

ഉന്നത വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി രാജ്ഭവന് മുന്നിൽ ജനകീയ പ്രതിരോധം തീർത്ത് കേരളം. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരാണ് പങ്കാളികളായത്.

ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന രാജ്യത്തെ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അവിടെയും വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.അതിന് വേണ്ടി കേന്ദ്രസർക്കാർ ഗവർണറെ ആയുധമാക്കുകയാണെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഡി എം കെ നേതാവ്‌ തിരുച്ചി ശിവ എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിലാണ് ഗവർണറുടെ നടപടികളെ വിമർശിച്ചത്. രാജ്‌ഭവനു മുന്നിലെ കൂട്ടായ്‌മയ്‌ക്ക്‌ മുന്നോടിയായി മ്യൂസിയത്തിന് മുന്നിൽ നിന്നും പ്രകടനം ആരംഭിച്ചു.

പ്രകടനം രാജ്ഭവന് മുന്നിലെത്തിയപ്പോൾ രാജവീഥി മുതൽ മ്യൂസിയം വരെ മനുഷ്യ സാഗരമായി. വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും കൂട്ടായ്മയിൽ അണിനിരന്നത് കേരളത്തിന്റെ പരിഛേതമായി. കേരളത്തിലെ ഉന്നത വിദ്യഭ്യാസ മേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാരും ആർഎസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരായ കേരളത്തിന്റെ താക്കീതായാണ് കൂട്ടായ്‌മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News