ADVERTISEMENT
തൃക്കാക്കര(Thrikkakkara) ബലാത്സംഗക്കേസിൽ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന് കൊച്ചി ഡിസിപി ശശിധരന്‍. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തത വന്നശേഷമേ അറസ്റ്റ് പോലുളള നടപടികളിലേക്ക് നീങ്ങൂവെന്നും ഡിസിപി വ്യക്തമാക്കി.
തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് കൊച്ചി ഡിസിപി ശശിധരന്‍ വ്യക്തമാക്കി. പത്ത് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ച് പേരെ പരാതിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ മാത്രമേ ഇതുവരെ ചോദ്യം ചെയ്തിട്ടുളളൂ. കേസില്‍ ആഴത്തിലുളള അന്വേഷണം ആവശ്യമാണ്. അതിന് ശേഷം മാത്രമേ അറസ്റ്റ് പോലുളള നടപടികളിലേക്ക് പോകൂവെന്നും ഡിസിപി പറഞ്ഞു.
അതേസമയം കേസില്‍ മൂന്നാം പ്രതിയായ കോസ്റ്റൽ ഇൻസ്പെക്ടർ പി ആർ സുനുവിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്ന ദിവസങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യത്യസ്തമാണ്. ഈ സാഹചര്യത്തില്‍ യുവതിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ എടുക്കാനുളള നീക്കത്തിലാണ് പൊലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.