Rajbhavan March: അച്ചടക്കം കൊണ്ടും ഐക്യം കൊണ്ടും മാതൃക തീർത്ത് രാജ്ഭവൻ മാർച്ച്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ(arif muhammed khan) ഭരണ ഘടനാ വിരുദ്ധ നടപടികൾക്കെതിരായ രാജ്ഭവൻ മാർച്ച് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയം. ഒരു ലക്ഷം പേർ മാർച്ച് ചെയ്തപ്പോഴും നഗരത്തെ തിരക്കിലാക്കിയില്ല. അച്ചടക്കം കൊണ്ടും ഐക്യം കൊണ്ടും മാതൃക തീർക്കുകയാണ് കേന്ദ്ര ദല്ലാൾ ഭരണ നീക്കത്തിനെതിരായ കേരളത്തിൻ്റെ സമര ശബ്ദം.

കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും കേരള ജനതയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനുമുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരായ രാജ്ഭവൻ മാർച്ച് പൊതുജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ്. കേരള മനസ്സാക്ഷിയുടെ പ്രതിഷേധക്കടൽ തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചു.

ബസ്സുകളിലും ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലും അങ്ങനെ, കൈനീട്ടിയപ്പോൾ നിർത്തിക്കൊടുത്ത വണ്ടികളിൽ കയറി സാധാരണക്കാരായ മനുഷ്യർ വിവിധ സമരധാരകളായി വന്ന് പ്രതിഷേധക്കൊടിയെ ഉയർത്തിപ്പറപ്പിച്ചു. വാടകക്കെടുത്ത മനുഷ്യരല്ലെന്നും മുദ്രാവാക്യങ്ങളോടുള്ള യോജിപ്പിൽ സംഘടിച്ച് എത്തിയവർ ആണെന്നും ഉറച്ചുപറയുന്നവരുടെ സമര ബോധ്യം ഉയർന്നുകേട്ടു.

നേരത്തെ തീരുമാനിച്ചുറപ്പിച്ച സമരകേന്ദ്രങ്ങളിൽ നിന്ന് യോജിച്ച് മുന്നോട്ടുപോയ മാർച്ച് രാജ്ഭവനെ മുദ്രാവാക്യ മുഖരിതമാക്കിയപ്പോഴും നഗരത്തെ കുരുക്കിലാക്കിയില്ല. നടക്കുന്ന സമരങ്ങളെല്ലാം അക്രമവും പ്രഹസനവും ആയി കലാശിക്കുന്നതിനിടയിൽ തലസ്ഥാന നഗരി കണ്ട ഏറ്റവും മികച്ച സമര സംഘാടനമായി മാതൃക തീർക്കുക കൂടിയാണ് രാജ്ഭവൻ പ്രതിഷേധ കൂട്ടായ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here