ഫ്രഞ്ച്‌ വിപ്ലവത്തിന്‌ ആദരമായി ഒളിമ്പിക്‌സ്‌ ഭാഗ്യചിഹ്നം

ഫ്രഞ്ച്‌ വിപ്ലവത്തിന്‌ ആദരമർപ്പിച്ച്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ ഭാഗ്യചിഹ്നം ‘ഫ്രൈജെസ്‌’ അവതരിപ്പിച്ചു. ഫ്രൈജെസ്‌ തൊപ്പി അഥവാ ‘സ്വതന്ത്ര തൊപ്പി’ മാതൃകയിലാണ്‌ ഭാഗ്യചിഹ്നം. ഫ്രഞ്ച്‌ വിപ്ലവകാലത്തെയാണ്‌ ഈ തൊപ്പികൾ പ്രതിനിധാനം ചെയ്യുന്നത്‌.

‘മഹത്തായ ഫ്രഞ്ച്‌ ചരിത്രത്തെ ചൂണ്ടിക്കാണിക്കാൻ ഇതിലും നല്ല മറ്റൊരു കാര്യമില്ല. സ്‌പോർട്‌സിന്‌ എന്തിനെയും മാറ്റിമറിക്കാനാകുമെന്നതിനുകൂടി അർഥം വയ്‌ക്കുന്നു’–ഫ്രൈജെസ്‌ അവതരിപ്പിച്ചുകൊണ്ട്‌ പാരിസ്‌ ഒളിമ്പിക്‌സ്‌ തലവൻ ജൂലി മാടികിൻ പറഞ്ഞു. 2026 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ ഒളിമ്പിക്‌സ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here