K Sudhakaran:സുധാകരന് പറ്റിയത് ‘നാക്കുപിഴ’;ന്യായീകരിച്ച് താരിഖ് അന്‍വര്‍| Tariq Anwar

ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സുമായി സന്ധി ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ(K Sudhakaran) വിവാദ പ്രസ്താവന നാക്കുപിഴയെന്ന് ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍(Tariq Anwar).

വിഷയത്തില്‍ സുധാകരന്‍ വിശദീകരണം നല്‍കിയത് ആണ്. നാക്ക് പിഴയാണ് പറ്റിയത്. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല.

ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ല എന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയതായും താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here