KIIFB: കിഫ്ബിക്കെതിരായ ഇഡി നടപടിയിൽ റിസർവ് ബാങ്കിൻ്റെ ഒളിച്ചുകളി

കിഫ്ബി(KIIFB)ക്കെതിരായ ഇ ഡി നടപടി വിഷയത്തിൽ റിസർവ് ബാങ്കിൻ്റെ ഒളിച്ചുകളി. ഇഡി ക്കെതിരെ തോമസ് ഐസക് ഫയൽ ചെയ്ത കേസിൽ കോടതി കക്ഷി ചേർത്തുതുവെങ്കിലും റിസർവ് ബാങ്കിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരായില്ല. മസാല ബോണ്ട് പുറത്തിറക്കാൻ കിഫ്ബിക്ക് അനുമതി നൽകിയിരുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് റിസർവ് ബാങ്ക് മറുപടി നൽകേണ്ടിയിരുന്ന ദിവസമായിരുന്നു ഇന്ന്.

ഇഡി(ED) സമൺസ് ചോദ്യം ചെയ്ത് തോമസ് ഐസക് സമർപിച്ച ഹർജിയാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്കു വന്നത്. ഒക്ടോബർ 10 നായിരുന്നു ഇതിന് മുൻപു കോടതി കേസ് പരിഗണിച്ചത്. റിസർവ് ബാങ്കിനെ കോടതി സ്വമേധയാ കക്ഷി ചേർത്ത് അന്ന്നോട്ടീസ് അയച്ചു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ രണ്ട് ചോദ്യങ്ങൾക്കായിരുന്നു റിസർവ് ബാങ്കും ഇ ഡി യും കോടതിയിൽ മറുപടി നൽകേണ്ടിയിരുന്നത്. മസാല ബോണ്ട് പുറത്തിറക്കാൻ കിഫ്ബിക്ക് റിസർവ്വ് ബാങ്ക് അനുമതി നൽകിയിരുന്നോ? മറ്റേതെങ്കിലും സർക്കാർ എജൻസി മസാല ബോണ്ട് വഴി പണം സമാഹരിച്ചിട്ടുണ്ടോ?

എന്നാൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ റിസർവ് ബാങ്കിൻ്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ എത്തിയില്ല. സത്യവാങ്ങ്മൂലവും ഫയൽ ചെയ്തില്ല. ഓൺലൈൻ ആയോ നേരിട്ടോ ആരെങ്കിലും ഹാജരായിട്ടുണ്ടോ എന്ന് കോടതി ആവർത്തിച്ച് ചോദിച്ചുവെങ്കിലും മറുപടി ഉണ്ടായില്ല.

മറ്റേതെങ്കിലും സർക്കാർ എജൻസി മസാല ബോണ്ട് വഴി പണം സമാഹരിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇഡി ഉത്തരം നൽകാത്തതിനെ കഴിഞ്ഞ തവണ കോടതി രൂക്ഷമായി വിമർശിക്കുകയും സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ന് ഇഡി ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റിൽ കോടതി ചോദിച്ച നിർണ്ണായകമായ ഈ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് കേസ് ഡിസംബർ 7നു പരിഗണിക്കാൻ മാറ്റിയത്. തോമസ് ഐസക് ഉന്നയിച്ച വാദങ്ങൾക്ക് മറുപടി നൽകാതെ ഇഡിയും റിസർവ് ബാങ്ക് ഒളിച്ചു കളിക്കുന്നുവെന്ന ആരോപണം ഇതോടെ ഉയർന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here