കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഫ്രാന്‍സിന് തിരിച്ചടി

കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഫ്രാന്‍സിന് തിരിച്ചടി. പ്രതിരോധത്തിലെ കരുത്തന്‍ പ്രെസ്നെല്‍ കിംപെമ്പെ പരിക്കേറ്റ് പുറത്തായി. പരിക്കുമാറി കളത്തില്‍ തിരിച്ചെത്തിയിരുന്നു പിഎസ്ജിക്കാരന്‍. എന്നാല്‍, ഫ്രാന്‍സിനായുള്ള പരിശീലനത്തിനിടെ ബുദ്ധിമുട്ടനുഭവപ്പെട്ടു. തുടര്‍ന്നുള്ള പരിശോധനയില്‍ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മൊണാകോയുടെ അക്സെല്‍ ദിസാസിയാണ് പകരക്കാരന്‍. ഈ ഇരുപത്തിനാലുകാരന്‍ ആദ്യമായാണ് ദേശീയ ടീമില്‍ ഉള്‍പ്പെടുന്നത്. നേരത്തേ 25 അംഗ ടീമിനെയായിരുന്നു പരിശീലകന്‍ ദിദിയെര്‍ ദെഷാം പ്രഖ്യാപിച്ചത്.

അവസാനക്കാരനായി മുന്നേറ്റക്കാരന്‍ മാര്‍കസ് തുറാമിനെ ഉള്‍പ്പെടുത്തി. മുന്‍താരം ലിലിയന്‍ തുറാമിന്റെ മകനാണ് മാര്‍കസ്. ബൊറൂസിയ മൊണ്‍ചെന്‍ഗ്ലാദ്ബ താരമാണ് ഈ മുന്നേറ്റക്കാരന്‍. സീസണില്‍ 13 ഗോളും നാല് ഗോളവസരങ്ങളും ഒരുക്കി. മാര്‍കസിന്റെ വരവോടെ ഫ്രാന്‍സിന് എട്ട് മുന്നേറ്റക്കാരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News