ADVERTISEMENT
പിന്നണി ഗായകൻ ഹരിശങ്കറി(harishankar)ന്റെ ഭാര്യക്ക് നേരെ അതിക്രമം നടത്തിയയാൾ അറസ്റ്റിൽ(arrest). കായംകുളത്തെ ഓഡിറ്റോറിയത്തിൽ ഒരു കല്യാണ വിരുന്നിനിടയിലാണ് സംഭവമുണ്ടായത്. ഗാനമേളയിൽ ഗാനമാലപിക്കുന്നതിനിടയിൽ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. കായംകുളം സ്വദേശി ദേവനാരായണനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിന്മേൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശ്രദ്ധയുടെ ദുരൂഹമരണം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, അന്വേഷണം ഊർജിതം
ദില്ലിയിൽ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ കേസിൽ അന്വേഷണം ഊർജ്ജിതമായി തുടരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതി അഫ്താബിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു.
35 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ശരീരഭാഗങ്ങൾ കണ്ടെടുക്കുന്നതിനായി അഫ്താബ് അമീനുമായി പൊലീസ് മെഹ്റോളിയിലെത്തി തെരച്ചിൽ നടത്തി. 10 ശരീരഭാഗങ്ങൾ ഇതിനോടകം കണ്ടെത്തി എന്നാണ് പോലീസ് നൽകുന്ന വിവരം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ആയുധവും ശ്രദ്ധയുടെ മൊബൈൽഫോണും കണ്ടെത്താനുണ്ട്.
അതേസമയം, ചെറിയ അറക്കവാൾ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കിയതെന്നാണ് അഫ്താബ് പൊലീസിന് നൽകിയ മൊഴി. മേയിൽ കൊലപാതകം നടന്നെങ്കിലും ജൂൺവരെ പ്രതി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചു. ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. ശ്രദ്ധയുടെയും അഫ്താബിന്റെയും സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇതിനിടെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് വികാസ് വാൾക്കർ രംഗത്ത് എത്തി. ദില്ലി പോലീസിൻറെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വികാസ് വാൾക്കർ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.