Election; ഗുജറാത്ത് തെരഞ്ഞെടുപ്പ്; 316 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ഗുജറാത്ത് ആദ്യഘട്ട വോട്ടെടുപ്പിന് 316 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.ഡിസംബർ ഒന്നിന് 89 മണ്ഡലങ്ങളിലേക്കാണ് ആദ്യവോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിലെ വിമത സാന്നിധ്യം ബിജെപിക്ക് ഗുജറാത്തിലും തലവേദനയായി.വിമതരെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.

ഡിസംബറിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിമതനീക്കം ആണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്.സീറ്റ് നിഷേധിച്ചതോടെ മുൻ നിര നേതാക്കളിൽ പലരുംസ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയതാണ് പാർട്ടിക്ക് ഭീഷണിയായത്.ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അതേസമയം, സബർക്കന്ധിയിലെ ബയാഡ് മണ്ഡലത്തിൽ ധവൽ സിങ് ജാലയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് ധർണ നടത്തി. മോർബി പാലം ദുരന്തവും, പഴയ പെൻഷൻ പദ്ധതി ഭരണത്തിൽ വന്നാൽ നടപ്പിലാക്കുമെന്ന ആംആദ്മി കോൺഗ്രസ്സ് പ്രചാരണവും ബിജെപിക്ക് കൂടുതൽ ക്ഷീണമാക്കുന്നു. സൗരാഷ്ട്ര മേഖലയും സൂറത്തും ഇക്കുറി നിർണായകമാകും. 2017 ൽ കോൺഗ്രസിന് ഈ മേഖലയിൽ 30 സീറ്റുകൾ കിട്ടിയപ്പോൾ ബിജെപിക്ക് അത് 23 ആയി ചുരുങ്ങി. ഇത്തവണ ഈ മേഖലയിലേക്ക് കടന്നു കയറാൻ കോൺഗ്രസ് എംഎൽഎമാരെ പാർട്ടിയിൽ എത്തിച്ചായിരുന്നു ബിജെപി രാഷ്ട്രീയ തന്ത്രം പയറ്റിയത്. ആംആദ്മിയുടെ രംഗപ്രവേശം കൂടിയായതോടെ പല മണ്ഡലങ്ങളും ത്രികോണ മത്സരത്തിന് വഴിവയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News