Social Media: സ്വീറ്റിക്കും ഷേരുവിനും കല്യാണം; ആഘോഷമാക്കി വീട്ടുകാർ

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഊഷ്മളമാണ്. വളർത്തു മൃഗങ്ങളും ഉടമകളും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ(social media) വൈറലാവാറുണ്ട്. രണ്ടു വളർത്തുനായ്ക്കളെത്തമ്മിൽ(pet dogs) വിവാഹം കഴിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹരിയാനയിലാണ് സംഭവം നടന്നത്.

​ഗുരു​​ഗ്രാം സ്വദേശികളായ ദമ്പതികളാണ് അയൽപക്കത്തെ ഷേരു എന്ന നായയുമായി തങ്ങളുടെ വളർത്തുനായ സ്വീറ്റിയുടെ വിവാഹം നടത്തിയത്. പരമ്പരാ​ഗത ഇന്ത്യൻ വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് അതിഥികളെ ക്ഷണിക്കാനും ഇവർ മറന്നില്ല. പാലം വിഹാർ എക്സ്റ്റൻഷനിലെ ജിലേ സിംഗ് കോളനിയിൽ നടന്ന വിവാഹത്തിന് 100 പേരെയാണ് ക്ഷണിച്ചത്.

വിവാഹത്തിന് ഹൽദി ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, നൃത്തം ചെയ്താണ് ക്ഷണിക്കപ്പെട്ടവർ ഈ വിവാഹത്തിൽ പങ്കെടുത്തത്. ”വളർത്തുമൃ​​ഗങ്ങളെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് കുട്ടികളില്ല. സ്വീറ്റിയെ എന്റെ മകളെപ്പോലെ കരുതിയാണ് ഞാൻ വളർത്തുന്നത്. സ്വീറ്റിയുടെ വിവാഹത്തെക്കുറിച്ച് എല്ലാവരും അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് നാലു ദിവസം കൊണ്ട് വിവാഹം തീരുമാനിച്ചത്.” സ്വീറ്റിയുടെ ഉടമയായ സവിത പറയുന്നു.

”കഴിഞ്ഞ എട്ട് വർഷമായി ഷേരു ഞങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളുടെ മകനെപ്പോലെയാണ് അവനെ പരിപാലിക്കുന്നത്. അയൽക്കാരുമായി വിവാഹത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പെട്ടെന്നാണ് ഇവർ തമ്മിലുള്ള വിവാഹം തീരുമാനിക്കുന്നത്.” ഷേരുവിന്റെ ഉടമ മനിത പറയുന്നു. നവംബർ 14 നായിരുന്നു സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News