AAMIR KHAN: ഒരു ബ്രേക്ക് വേണം; കുടുംബത്തിനൊപ്പം ചെലവഴിക്കാനൊരുങ്ങി അമീർ ഖാൻ

35 വർഷത്തെ അഭിനയജീവിതത്തിനിടെ ആദ്യമായി ഇടവേളയെടുക്കാനൊരുങ്ങി അമീർ ഖാൻ(AAMIR KHAN). സ്പാനിഷ് ചിത്രമായ ചാമ്പ്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ അമീർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

Bollywood Star Aamir Khan Faces Religious Backlash | Time

ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞത്. അഭിനയത്തിൽ നിന്ന് തത്ക്കാലം ഇടവേളയെടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിനൊപ്പം ചെലവിടാൻ ഒരു ഇടവേളയെടുക്കണമെന്നാണ് തോന്നുന്നതെന്ന് അമീർഖാൻ പറഞ്ഞു.

7 Bollywood Blockbusters Aamir Khan Said No To That We Wish He Had Actually Done

35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് അമീർഖാൻ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതം വളരെ വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here