എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാൽസംഗ കേസ്; കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

എൽദോസ് കുന്നപ്പിള്ളി എം എൽ എ പ്രതിയായ ബലാൽസംഗക്കേസിൻ്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം . കീഴ്ക്കോടതിയിലുള്ള കേസ്ഡയറി ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനാണ് നിർദ്ദേശം . നാളെ രേഖകൾ ഹൈക്കോടതിയിൽ എത്തിക്കണമെന്നും മറ്റന്നാൾ കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. എൽദോസ് കുന്നപ്പി ള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം പുരോഗമിക്കുകയാണ്.

ഹർജിക്കാരിയുടേത് വ്യാജ പരാതിയാണെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും എൽദോസ് കുന്നപ്പിള്ളി വാദിച്ചു . ഇരയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു വാദം. ഇക്കാര്യം പരിശോധിക്കുന്നതിനാണ് കിഴ്ക്കോടതിയിലെ രേഖകൾ വിളിച്ചു വരുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News