കെ.സുധാകരന്റെ ആര്‍എസ്എസ് അനൂകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി

കെ.സുധാകരന്റെ ആര്‍എസ്എസ് അനൂകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി. ഖേദ പ്രകടനം കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് തുറന്നടിച്ച് കെ.മുരളീധരന്‍. സുധാകരനെ ന്യായീകരിക്കാതെ വി.ഡി.സതീശനും കൈയ്യൊഴിഞ്ഞു. എന്നാൽ നേതാക്കള്‍ക്ക് പരോക്ഷ മറുപടിയുമായി സുധാകരന്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഭയക്കുകയാണെന്ന് സുധാകരന്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരാനാണ് തീരുമാനം.

സുധാകരന്റെ അതിരുവിട്ട ആര്‍എസ്.എസ്. അനുകൂല നിലപാടുകളില്‍ വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ സുധാകരനെതിരെ തുറന്നടിച്ചു.

വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരാനാണ് തീരുമാനം. സുധാകനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വലിയ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍
ഇനി സുധാകരനെ ന്യായീകരിക്കണ്ടെന്നാണ് വിഡി.സതീശന്‍ അനുകൂലികളുടെയും നിലപാട്.

അതേസമയം, മുല്ലപ്പള്ളി മുതലുള്ള മുതിര്‍ന്ന നേതാക്കളും സുധാകരന് എതിരാണ്. പ്രധാന ഗ്രൂപ്പ് ലീഡര്‍മാരും സുധാകരനെ കൈയ്യൊഴിഞ്ഞു. കേരളത്തിലുള്ള എ.കെ.ആന്റണിയും നേതൃത്വത്തെ അതൃപ്തി അറിയിച്ചു. അതേസമയം കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് പരോക്ഷ സറുപടിയുമായി വീണ്ടും സുധാകരന്‍ രംഗത്തെത്തി. കെ.സുരേന്ദ്രനെ വിമര്‍ക്കുന്നതാണ് പ്രസ്താവനയെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിലും ഭാരത് ജോഡോ യാത്രയിലെയും പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയെന്നും ഇതില്‍ ബിജെപിയും കോണ്‍ഗ്രസും ഭയക്കുകയാണെന്നുമാണ് സുധാകരന്റെ വിശദീകരണം. അതായത് താന്‍ പദവിയില്‍ എത്തിയശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ മുന്നേറ്റം ഉണ്ടായെന്നാണ് നേതാക്കള്‍ക്ക് സുധാകരന്‍ മറുപടി നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News