Mahesh Babu: ആ​ദ്യം സഹോദരൻ; പി​ന്നാ​ലെ അ​മ്മ; ഇ​പ്പോ​ൾ അ​ച്ഛ​നും: ‌വിയോഗ വേദനയിൽ മഹേഷ് ബാബു

തെലുങ്ക് താരം മഹേഷ് ബാബു(mahesh babu)വിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (79) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രിയപ്പെട്ടവർ ഓരോരുത്തരായി വിട പറഞ്ഞു പോകുന്നതിന്റെ വേദനയിലാണ് നടൻ. സഹോദരൻ രമേഷ് ബാബുവിനും അമ്മ ഇന്ദിരയ്ക്കും പിന്നാലെയാണ് ഇപ്പോൾ മഹേഷ് ബാബുവിന്റെ അച്ഛൻ കൃഷ്ണയും വിട പറഞ്ഞിരിക്കുന്നത്.

Mahesh Babu's Mother Indira Devi Passes Away; Jr NTR, Vivek Agnihotri Pay  Tributes

മഹേഷ് ബാബുവിന്റെ അച്ഛന്റെ വിയോഗത്തിൽ ചിരഞ്ജീവി, ജൂനിയർ എൻടിആർ ഉൾപ്പടെ തെലുങ്ക് സിനിമയിലെ നിരവധി താരങ്ങൾ അനുശോചനം അറിയിച്ചു. 1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ് മുഴുവൻ പേര്. 1960കളിൽ അഭിനയ മേഖലയിലേക്ക് എത്തിയ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ വേഷത്തിലൂടെയാണ് പ്രശസ്തി നേടിയത്. തുടർന്ന് സൂപ്പർതാര പദവിയിലേക്കുമെത്തി.

Mahesh Babu's brother Ramesh Babu passes away | Telugu Movie News - Times  of India

തന്റെ അഭിനയ ജീവിതത്തിൽ 350ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകനും നിർമാതാവും കൂടിയാണ്. 2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News