കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണം; ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന്  ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതികളുടെ പ്രവാഹം. ഘടകകക്ഷികളിൽ  നിന്നും  കോൺഗ്രസിനുള്ളിൽ നിന്നും നിരവധി  പരാതികൾ   ഹൈക്കമാൻഡിന് ലഭിച്ചു.  എന്നാൽ ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ല എന്ന് സുധാകരൻ ഉറപ്പ് നൽകി എന്നും താരിക്ക് അൻവർ പറഞ്ഞു .

നേരത്തെ തന്നെ ഇത്തരത്തിലുള്ള പരാമർശങ്ങൾ  കെ സുധാകരൻ നടത്തിയിട്ടുണ്ടെങ്കിലും നെഹ്‌റു ആർഎസ്എസ് പക്ഷ നിലപാടെടുത്തുവെന്ന സുധാകരന്റെ   പ്രസ്താവന കോൺഗ്രസിനെ   വലിയ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.  നെഹ്റു ആർഎസ്എസ്സുമായി  സന്ധി ചേർത്തു എന്ന   പ്രസ്താവന ദേശീയതലത്തിൽ പോലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

ആർഎസ്എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ചില പ്രസ്താവനകളിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് ഒപ്പം യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. .അതെ സമയം സുധാകരൻ ഖേദം പ്രകടിപ്പിച്ചതോടെ വിവാദത്തിന്റെ അദ്ധ്യായം അടഞ്ഞു എന്നും ഘടക കക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും എന്നും കെ സി വേണുഗോപാൽ പറഞ്ഞു

എന്നാൽ ഇക്കാര്യത്തിൽ  സുധാകരൻ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു എന്നും  ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ല എന്ന് സുധാകരൻ ഉറപ്പ് നൽകി എന്നും താരിക്ക് അൻവർ  പറഞ്ഞു

എന്നാൽ സുധാകരനെതിരെ നടപടി എടുത്തു കഴിഞ്ഞാൽ  സുധാകരനും സുധാകരൊപ്പം നിൽക്കുന്ന നേതാക്കളും ബിജെപിയിലേക്ക്  പോകുമോ എന്ന ആശയക്കുഴപ്പവും   ഹൈക്കമാൻഡിന്  ഉണ്ട്‌. അതുകൊണ്ടുതന്നെ സുധാകരനെതിരെ നടപടി ഉണ്ടാവാൻ സാധ്യതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News