കേരളത്തിൻ്റെ നന്മയല്ല കേരളത്തിൻ്റെ തകർച്ചയാണ് ഗവർണറുടെ ലക്ഷ്യം; എ വിജയരാഘവൻ

കേരളത്തിൻ്റെ നന്മയല്ല കേരളത്തിൻ്റെ തകർച്ചയാണ് ഗവർണറുടെ ലക്ഷ്യമെന്ന് സിപിഐഎം എ വിജയരാഘവൻ.കൊച്ചിയിൽ എൽ ഡി എഫ് പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചെപ്പടിവിദ്യകൾ കൊണ്ടൊന്നും ഇടതുമുന്നണി ഭയപ്പെടില്ല കേന്ദ്രത്തിൻ്റെ ഏജൻ്റായി ഗവർണർ പ്രവർത്തിക്കുന്നുവെന്നും കേരള കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടൻ എം പി വ്യക്തമാക്കി.

കേരളത്തിൻ്റെ വികസനത്തിന് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന ആളായി ഗവർണർ മാറി.അനുദിനം പുരോഗമിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും ഉന്നത അക്കാഡമിക് യോഗ്യതയുള്ളവരെയാണ് വൈസ് ചാൻസലർമാരാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പടിയിൽ ഒതുക്കുകയാണ് ആർ എസ് എസ് ലക്ഷ്യം.ഇതിന് കേരളത്തിൽ ഗവർണറെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതിനും ബി ജെ പി യുടെ അക്കൗണ്ട് പൂട്ടിച്ച കേരളത്തിൽ പിൻവാതിലിലൂടെ ബിജെപിക്ക് അധികാരം നൽകാനാണ് രാജ്ഭവൻ പ്രവർത്തിക്കുന്നതെന്നും ഗവർണർ എല്ലാ സീമകളും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി രാജഭവന് മുന്നിൽ ജനകീയ പ്രതിരോധം തീർത്ത് കേരളം. ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാൻ കഴിയണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുകയാണ് ലക്ഷ്യം. ഇതിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരാണ് പങ്കാളികളായത്.

ഡി എം കെ നേതാവ്‌ തിരുച്ചി ശിവ എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിലാണ് ഗവർണറുടെ നടപടികളെ വിമർശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here