രാത്രിയില്‍ സിമ്പിളായി തയാറാക്കാം വെജിറ്റബിള്‍ പുലാവ്

രാത്രിയില്‍ സിമ്പിളായി തയാറാക്കാം വെജിറ്റബിള്‍ പുലാവ്

ചേരുവകൾ

  • ബസ്മതി അരി – ഒന്നര കപ്പ്

  • നെയ്യ് – 3 ടേബിൾ സ്പൂൺ

  • പെരുംജീരകം – അര ടീസ്പൂൺ

  • ഗ്രാമ്പു – 4

  • ഏലക്ക – 8

  • കറുവപ്പട്ട – ഒരു ചെറിയ കഷ്ണം

  • വഴനയില – 1

  • അണ്ടിപ്പരിപ്പ് – കാൽ കപ്പ്

  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾസ്പൂൺ

  • സവാള – 1

  • പച്ചമുളക് – 4

  • തക്കാളി – 1

  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

  • ഗരംമസാലപ്പൊടി – ഒരു ടീസ്പൂൺ

  • കാരറ്റ് – 1

  • ബീൻസ് – 10

  • പച്ച ഗ്രീൻപീസ് – കാൽ കപ്പ്

  • ഉരുളക്കിഴങ്ങ് – 1

  • തൈര് – കാൽ കപ്പ്

  • വെള്ളം – മൂന്ന് കപ്പ്

  • ഉപ്പ് – ആവശ്യത്തിന്

  • മല്ലിയില – കാൽ കപ്പ്

  • പുതിനയില – കാൽ കപ്പ്

തയാറാക്കുന്ന വിധം

  • ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

  • പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.

  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക, വഴനയില ഇവ വഴറ്റുക.

  • ഇതിലേക്ക് അണ്ടിപരിപ്പ് ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേർക്കുക.

  • സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക.

  • തക്കാളി വെന്തു ഉടഞ്ഞു തുടങ്ങുമ്പോൾ കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, മല്ലിയില, പുതിനയില എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക.

  • മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയതിനു ശേഷം കാൽ കപ്പ് തൈര് ചേർക്കുക.

  • തൈരിലെ വെള്ളം നന്നായി വറ്റി കഴിയുമ്പോൾ മൂന്നു കപ്പ് തിളച്ച വെള്ളം ഒഴിക്കുക.

  • നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ  അരി ഇട്ട് യോജിപ്പിക്കുക. അരി 80% വേവാകുമ്പോൾ തീ കുറച്ച് പാത്രം അടച്ചുവച്ച് ആറു മിനിറ്റു കൂടി വേവിക്കുക.

  • രുചികരമായ വെജിറ്റബിൾ പുലാവ് തയാർ.

  • കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News