Swine flue; ഇടുക്കി ജില്ലയിൽ രണ്ടു ഫാമുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി ബാധയെന്ന് സംശയം

ഇടുക്കി ജില്ലയിൽ രണ്ടു ഫാമുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി ബാധയെന്നു സംശയം. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളിലായി 43 പന്നികൾ ചത്തു. ഇവയുടെ രക്ത സാംപിളുകൾ ബെംഗളൂരുവിലെ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചാൽ മേഖലയിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ പന്നികളെ ദയാവധത്തിനു വിധേയമാക്കേണ്ടി വരും. കഴിഞ്ഞയാഴ്ച 262 പന്നികളെ കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിൽ കൊന്നിരുന്നു. എട്ട് കർഷകരുടെ ഫാമിലെ പന്നികളെയാണ് ദയാവധം നടത്തിയത്.

അതേസമയം, ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകളിൽ പന്നികളെ കൊണ്ടു വരുന്നതും കടത്തുന്നതും തടയാൻ കർശന പരിശോധന നടക്കുന്നുണ്ട്. എന്നാൽ മറയൂർ, ചിന്നാർ മേഖലയിൽ ചെക്പോസ്റ്റ് ഇല്ലാത്തതിനാൽ കടത്ത് തടയാൻ കഴിയുന്നില്ല. ഇവിടെ താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുളള നീക്കത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News