ഗുജറാത്ത് മോഡൽ വികസനം ഊതി വീർപ്പിച്ച ബലൂണോ?

ഗുജറാത്ത് മോഡൽ വികസനം വെറും ഊതി വീർപ്പിച്ച ബലൂൺ. മോർബിയിലെ തൂക്ക് പാല അപകടം മുതൽ അന്താരാഷ്ട്ര ഏജൻസികളുടെ പഠന റിപ്പോർട്ട് വരെ തുറന്ന് കാട്ടുന്നത് ഗുജറാത്തിലെ വികസന കാപട്യം. കണക്കുകൾ സത്യം പറയുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപി പ്രതിരോധത്തിലാണ്.

ശിശുമരണ നിരക്ക്‌ അടക്കമുള്ള സാമൂഹ്യസൂചികകളിൽ 15 വർഷക്കാലയളവിൽ ഗുജറാത്ത്‌ പിറകോട്ടുപോയതായിയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ കുടുംബാരോഗ്യ സർവേ, കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം, നിതി ആയോഗ്‌ റിപ്പോർട്ടു പ്രകാരം ​ഗുജറാത്തിന്റെ പ്രകടനം മോശമായികൊണ്ടിരിക്കുന്നു. സംസ്ഥാനം 1998 മുതൽ ബിജെപിയാണ്‌ ഭരിക്കുന്നത്.

സ്‌കൂളിൽ പോകാൻ അവസരം ലഭിച്ച സ്‌ത്രീകളുടെ എണ്ണത്തില്‍ ​ഗുജറാത്തില്‍ വലിയ കുറവുണ്ടായി. ഈ
രം​ഗത്ത് കേരളമാണ് ഒന്നാമത്‌. പ്രായപൂർത്തി ആവുന്നതിന് മുന്നേതന്നെ വിവാഹിതരാകേണ്ടി വരുന്ന സ്‌ത്രീകളുടെ എണ്ണത്തിലും ഗുജറാത്തിൽ വർദ്ധനവ് ഉണ്ടായി. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഹിമാചലിലും കേരളത്തിലും. ശിശുമരണ നിരക്കിൽ ഗുജറാത്ത്‌ 19–-ാം സ്ഥാനത്തുള്ള ഗുജറാത്ത് കുട്ടികളുടെ വളർച്ചമുരടിപ്പിൽ ​ 26–-ാമതും പോഷകാഹാരക്കുറവിൽ 29–-ാമതുമാണ്‌. ശുചിത്വ സൂചികയിൽ പതിനെട്ടാമതും. ഈ പട്ടികയിൽ എല്ലാം കേരളം ഒന്നാമത് എന്നത് ശ്രദ്ധേയമാണ്.

ഉന്നതവിദ്യാഭ്യാസ പ്രവേശന നിരക്കിൽ 23-ാം സ്ഥാനവും പ്രാഥമിക വിദ്യാഭ്യാസ പ്രവേശന നിരക്കിൽ 21-ാതുമാണ് ഗുജറാത്ത്‌ . മനുഷ്യവികസന സൂചികയിൽ 16-ാമത്‌ മാത്രം. ഈ പട്ടികയിൽ എല്ലാം കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു . ഏറ്റവും അപകടകരമായ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനവും ഗുജറാത്ത് ആണ്.ജനസാന്ദ്രത കുറവായതിനാൽ , ധാരാളം വ്യവസായങ്ങൾ ഗുജറാത്തിലുണ്ട്. ഇതു കാരണം ധനികരുടെ എണ്ണവും കൂടുതലാണ്. സാധാരണക്കാരുടെ അവസ്ഥ വളരെ പരിതാപകരമാന്നെന്ന് കണക്കുകൾ പറയുന്നു.ഗുജറാത്ത് മോഡൽ വികസനം എല്ലാവരും മാതൃകയാക്കണമെന്ന് ബിജെപി പ്രചാരണം നടത്തുമ്പോൾ കണക്കുകൾ തെളിയിക്കുന്നത് മറ്റൊരു സത്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News