കവിയൂരിൽ 75 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ എക്സൈസിന്റെ പിടിയിൽ

75 ഗ്രാം കഞ്ചാവുമായി കവിയൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ എക്സൈസിന്റെ പിടിയിലായി. കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത് . തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നിന്നുമാണ് മഞ്ഞാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് ചെറുപുതികളാക്കി വിൽക്കുന്നതാണ് ഇയാൾ രീതി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ശ്രീആനന്ദ്, നസറുദീൻ, സോൾ, വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News