ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല, 35 വയസ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ്‌ ഖാനും ഗവർണറാകാം; എം സ്വരാജ്

ഗവർണർക്കെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. രാജ്യത്ത് ഗവർണറാകാൻ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ല. അതുകൊണ്ട് മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവർണർ ആകാമെന്ന് എം.സ്വരാജ് പറഞ്ഞു. ഗവർണർക്കെതിരെ കോഴിക്കോട് നടന്ന ബഹുജൻമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ്.ആർഎസ്എസ് എഴുതി നൽകുന്നതാണ് ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,കേരളത്തിൻ്റെ നന്മയല്ല കേരളത്തിൻ്റെ തകർച്ചയാണ് ഗവർണറുടെ ലക്ഷ്യമെന്ന് സിപിഐഎം എ വിജയരാഘവൻ പറഞ്ഞു.കൊച്ചിയിൽ എൽ ഡി എഫ് പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചെപ്പടിവിദ്യകൾ കൊണ്ടൊന്നും ഇടതുമുന്നണി ഭയപ്പെടില്ല കേന്ദ്രത്തിൻ്റെ ഏജൻ്റായി ഗവർണർ പ്രവർത്തിക്കുന്നുവെന്നും കേരള കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടൻ എം പി വ്യക്തമാക്കി.

കേരളത്തിൻ്റെ വികസനത്തിന് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന ആളായി ഗവർണർ മാറി.അനുദിനം പുരോഗമിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും ഉന്നത അക്കാഡമിക് യോഗ്യതയുള്ളവരെയാണ് വൈസ് ചാൻസലർമാരാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News