
വിഖ്യാത താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിനോട് വിടപറയുന്നു. അടുത്ത ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ നിലനിർത്തില്ല എന്ന് വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഐപിഎൽ കരിയർ തന്നെ മതിയാക്കാനുള്ള പൊള്ളാർഡിന്റെ തീരുമാനം.
ഇനിയും മുംബൈയ്ക്കായി കളിക്കാനാകില്ലെങ്കിൽ, മുംബൈയ്ക്കെതിരെ കളിക്കുന്ന കാര്യം ആലോചിക്കാൻ പോലുമാകില്ല എന്നാണ് വിരമിക്കൽ സ്ഥിരീകരിച്ചുള്ള പ്രസ്താവനയിൽ പൊള്ളാർഡ് പറയുന്നത്. അതേസമയം, ഐപിഎല്ലിൽ നിന്ന് വിരമിച്ചെങ്കിലും പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ ഭാഗമായി തുടരും. മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് കോച്ച് റോളിൽ താൻ ഉണ്ടാകുമെന്നാണ് പൊള്ളാർഡ് അറിയിച്ചത്.
2010-ൽ മുംബൈയിലൂടെ ഐപിഎല്ലിലെത്തിയ പൊള്ളാർഡ് ഇതുവരെ 13 സീസണാണ് കളിച്ചത്. 171 മത്സരങ്ങളിൽ 3412 റൺസാണ് പൊള്ളാർഡ് നേടിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിലൊരാളായി വിലയിരുത്തപ്പെടുന്ന പൊള്ളാർഡ്, മുംബൈയ്ക്കൊപ്പം അഞ്ച് ഐപിഎൽ കിരീടവും നേടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here