vadakara: വടകരയിൽ ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി; ഭീതി പരത്തി ഡീസൽ ചോർച്ച; പ്രശ്നം പരിഹരിച്ചു

വടകര(vadakara) കൈനാട്ടിയിൽ ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി. ലോറിയുടെ ടാങ്കിൽ നിന്ന് ഡീസൽ ചോർന്നത് ഭീതി പരത്തി. പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ദേശീയ പാതയിൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചു. ടാങ്കർ ക്രൈയിൻ ഉപയോഗിച്ച് മാറ്റി. ഗതാഗത തടസം ഭാഗികമായി പരിഹരിച്ചു.

സമസ്ത നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പ്രതികരണം നടത്തി; പി എസ് എച്ച് തങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസ്

സമസ്ത (Samastha) പ്രവാസി സെൽ നേതാവ് പി എസ് എച്ച് തങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസ് (Show cause notice ).

സമസ്ത നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന പ്രതികരണം നടത്തിയതിനെ തുടർന്നാണ് നടപടി. സമസ്ത നേതാക്കളെ രൂക്ഷമായി വിമർശിക്കുന്ന തങ്ങളുടെ ഓഡിയോ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

സമസ്ത സി ഐ സി തർക്കം രൂക്ഷമായ ഘട്ടത്തിലാണ് സമസ്തനേതാക്കൾക്കെതിരെ കടുത്ത പ്രതികരണവുമായി പി.എസ്.എച്ച് തങ്ങൾ രംഗത്തെത്തിയത്.സമസ്ത പ്രവാസി സെൽ വൈസ് ചെയർമാനും സി ഐ സി വൈസ്പ്രസിഡൻറും ലീഗ് നേതാവുമായ തങ്ങളുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. സമസ്ത മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ തങ്ങൾ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് തങ്ങൾക്ക് സമസ്ത പ്രവാസി സെൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. നേതാക്കൾക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ചുണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ഒരാഴ്ചക്കകം ബോധിപ്പിക്കണം എന്നാണ് നോട്ടിസിൽ പറയുന്നത്.

സമസ്ത പ്രവാസി സെൽ പ്രസിഡൻ്റ് പി.കെ. ഹംസക്കുട്ടിമുസ്ലിയാർ ആദ്യശേരി, ജനറൽ സെക്രട്ടറി ഇസ്മയിൽ കുഞ്ഞു ഹാജി മാന്നാർ എന്നിവരാണ് നോട്ടീസ് അയച്ചത്. സംഘടനാ വിരുദ്ധപ്രവർത്തനം നടത്തിയതിന് സി ഐ സി ജനറൽ സെക്രട്ടറി ഹക്കിം ഫൈസി ആദ്യശേരിയെ നേരത്തെ സമസ്ത പുറത്താക്കിയിരുന്നു. ഇതിന് പുറകേയാണ് തങ്ങളുടെ ഓഡിയോ പുറത്ത് വന്നത്.സമസ്ത നേതാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നു എന്നായിരുന്നു തങ്ങളുടെ പ്രതികരണം.സമസ്ത മുശാവറ അംഗങ്ങൾക്ക് പ്രധാനം സാമ്പത്തിക താൽപര്യമാണെന്നും തങ്ങൾ ആരോപിച്ചിരുന്നു. ഇത്തരത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച തങ്ങൾക്കെതിരെ സംഘടനയിൽ നിന്നും പുറത്താക്കൽ ഉൾപെടെയുള്ള കടുത്ത നടപടി എടുക്കാനാണ് സമസ്ത നേതൃത്വത്തിൻ്റെ തീരുമാനം. അതിന് മുന്നോടിയായാണ് ഈ കാരണം കാണിക്കൽ നോട്ടിസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel