Rahul Gandhi: സ്ഥാനമൊഴിയാൻ തയാറാണെന്ന് കെ സുധാകരൻ; രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന് റിപ്പോര്‍ട്ട്

കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ സുധാകരൻ(k sudhakaran)രാഹുൽ ഗാന്ധി(rahul gandhi)ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. എന്നാൽ കത്ത് നൽകിയെന്ന വാർത്ത സുധാകരവിഭാഗം നിഷേധിച്ചു.

കെ സുധാകരന്റെ ആര്‍എസ്എസ് അനൂകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഖേദ പ്രകടനം കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. സുധാകരനെ ന്യായീകരിക്കാതെ വി.ഡി സതീശനും കയ്യൊഴിഞ്ഞു. സുധാകരന്റെ അതിരുവിട്ട ആര്‍എസ്.എസ്. അനുകൂല നിലപാടുകളില്‍ വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സുമായി സന്ധി ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ(K Sudhakaran) വിവാദ പ്രസ്താവന നാക്കുപിഴയെന്ന് ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍(Tariq Anwar) കഴിഞ്ഞ ദിവം രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ സുധാകരന്‍ വിശദീകരണം നല്‍കിയത് ആണ്.

നാക്ക് പിഴയാണ് പറ്റിയത്. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ല എന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയതായും താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News