Missile Attack: യുക്രെയ്ൻ – പോളണ്ട് അതിർത്തിയിൽ മിസൈല്‍ ആക്രമണം; രണ്ട് മരണം

യുക്രെയ്ൻ – പോളണ്ട് അതിർത്തിയിൽ മിസൈല്‍ ആക്രമണം(Missile Attack). ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ൻ അതിര്‍ത്തിയില്‍ നിന്ന് പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌‍റെ ഭാഗത്താണ് മിസൈല്‍ പതിച്ചത്. ആക്രമണത്തിന് പിന്നിൽ റഷ്യയെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.

എന്നാല്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടി. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നാറ്റോ അംഗരാജ്യങ്ങളുടെ അടിയന്തരയോഗം ഇന്ന് ബ്രസല്‍സില്‍ ചേരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോൾട്ടന്‍ബെര്‍ഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News