K Sudhakaran: ‘സുധാകരന്റെ നാക്കുപിഴ’; ന്യായീകരിച്ച് ചെന്നിത്തല | Ramesh Chennithala

ആര്‍എസ്എസ്(rss) അനൂകൂല പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ(k sudhakaran) ന്യായീകരിച്ച് രമേശ് ചെന്നിത്തല(ramesh chennithala). നാക്ക് പിഴയാണെന്ന് സുധാകരൻ പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിൽ അർത്ഥമില്ലെന്നും കറതീർന്ന മതേതരവാദിയാണ് സുധാകരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന് ചില ആശങ്കകളുണ്ട്. അത് കോൺഗ്രസ് നേതാക്കൾ സംസാരിച്ച് വ്യക്തത വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് കെ സുധാകരൻ(k sudhakaran)രാഹുൽ ഗാന്ധി(rahul gandhi)ക്ക് കത്തയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ കത്ത് നൽകിയെന്ന വാർത്ത സുധാകരവിഭാഗം നിഷേധിച്ചു. സുധാകരൻ കത്ത് നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

കെ സുധാകരന്റെ ആര്‍എസ്എസ് അനൂകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഖേദ പ്രകടനം കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചു. സുധാകരനെ ന്യായീകരിക്കാതെ വി.ഡി സതീശനും കയ്യൊഴിഞ്ഞു. സുധാകരന്റെ അതിരുവിട്ട ആര്‍എസ്.എസ്. അനുകൂല നിലപാടുകളില്‍ വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News